വര്‍ക്കലയില്‍ വി.ജോയ് മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്; പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്ന് വിലയിരുത്തല്‍

നിയമസഭ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് വര്‍ക്കലയില്‍ മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് കര്‍ശന നിലപാട് സ്വീകരിക്കുന്നത്. സംഘടനാ പ്രശ്‌നങ്ങളുളള തലസ്ഥാന ജില്ലയില്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വര്‍ക്കലയില്‍ രണ്ട് ടേം പിന്നിട്ട വി.ജോയിക്ക് പകരം സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വി ജോയുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്കകളും ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് റിപ്പോ‌‌ർട്ടുകള്‍. മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിർണായകമായ സ്ഥാനാർത്ഥി ചർച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍…

Read More

പ്രായപരിധി മാനദണ്ഡം ഒഴിവാക്കി എഐവൈഎഫ്; കെ ഷാജഹാൻ പ്രസിഡൻ്റ്, ടി ടി ജിസ്മോൻ സെക്രട്ടറി

കൊച്ചി: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി കെ ഷാജഹാൻ, സെക്രട്ടറിയായി ടി ടി ജിസ്മോൻ എന്നിവരെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംസ്ഥാന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ 40 വയസ് പിന്നിട്ട എതിർ ചേരിയിലെ നേതാക്കളെ ഔദ്യോഗിക നേതൃത്വം വെട്ടിനിരത്തിയിരുന്നു. കഴിഞ്ഞ തവണ കൊണ്ട് വന്ന പ്രായ പരിധി ഇത്തവണ എടുത്തു മാറ്റിയാണ് 41 കാരനായ കെ…

Read More

നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ വിവാഹമോചന ഹരജി ഫയൽ ചെയ്‌തു

ടി.വി.കെ അധ്യക്ഷനും തമിഴ്‌നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ വിവാഹമോചന ഹരജി ഫയൽ ചെയ്തു. വിജയിയുമായുള്ള 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരാവുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നും സംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും,…

Read More

കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാന്‍ സാധിച്ചെന്ന് മന്ത്രി കെ രാജന്‍

തിരുവനനന്തപുരം: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാന്‍ സാധിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനതല പട്ടയ വിതരണ മേളയില്‍ സംസാരിക്കവെയാണ് പരാമര്‍ശം. വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനു വേണ്ടി വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനകളുടെ ഫലമായി 4327 അപേക്ഷകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി നിലനിന്നിരുന്ന തീരദേശ ഭൂമിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നും ചാവക്കാട് കടപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 1859…

Read More

മാതാപിതാക്കൾക്ക് മുമ്പിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; കർണാടകയിൽ ആൾദൈവത്തിനെതിരെ പോക്സോ കേസ്

ബംഗളൂരു:കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ്. ഏഴ് വയസ്സുള്ള പെൺകുട്ടിയോട് ഇയാൾ അനുചിതമായി പെരുമാറുന്നതിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഷഹാപൂരിലെ ആരാധനാലയത്തിലെ ആൾദൈവമായ മല്ലികാർജുന മുത്തവ മാതാപിതാക്കൾ നോക്കിനിൽക്കെ കുട്ടിയെ മടിയിൽ ഇരുത്തി ചുംബിക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങൾ.വിഡിയോ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ്റെ ശ്രദ്ധയിൽപ്പെടുകയും അധികാരികളിൽ നിന്ന് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തതിനെത്തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മല്ലികാർജുന മുത്തവക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും…

Read More

നടന്‍ ടിനി ടോമിന്റെ മകൻ കഞ്ചാവുമായി പിടിയിൽ; ഒപ്പം ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പിടിയിൽ

നടന്‍ ടിനി ടോമിന്റെ മകൻ ആദം ഷിം (21 ) കഞ്ചാവുമായി പിടിയിൽ. ഒപ്പം ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പിടിയിലായി. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് ആണ്  ഈരൂര്‍ സ്വദേശി കാര്‍ത്തിക് (20), ആലുവ സ്വദേശികളായ അമിത് ജോര്‍ജ് (21) എന്നിവരെയും ടിനി ടോമിന്റെ മകനെയും അറസ്റ്റ് ചെയ്തത്. മകളിയം അമ്പലത്തിന് സമീപം രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം, റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ പരിഭ്രമിച്ച് സ്ഥലത്തുനിന്നും മാറിപ്പോകാന്‍ ശ്രമിച്ച യുവാക്കളെ  തടഞ്ഞുനിര്‍ത്തി…

Read More

റോഡിൽ ചിഹ്നം വരയ്ക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷൻ

           നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനും എതിരേ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പ് നൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്. സർക്കാർ കെട്ടിടങ്ങൾ, പരിസരം, പാലങ്ങൾ തുടങ്ങിയവയിൽ ചുവരെഴുതുന്നതും പോസ്റ്റർ പതിപ്പിക്കുന്നതും നിരോധിച്ചു. കട്ടൗട്ടുകൾ, കൊടികൾ, ഹോർഡിങ്ങുകൾ, ബാനറുകൾ തുടങ്ങിയവയും പാടില്ല. റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഡിസ്പെൻസറികൾ, ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ,…

Read More

പാൽവില ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ; തിരഞ്ഞെടുപ്പിന് മുൻപ് അനുമതി തേടി സർക്കാരിന് കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാനുള്ള നീക്കവുമായി മിൽമ മുന്നോട്ട്. ലിറ്ററിന് 4 രൂപ വീതം വർദ്ധിപ്പിക്കണമെന്ന ശുപാർശ കഴിഞ്ഞ മാസം 20-ന് തന്നെ മിൽമ ഭരണസമിതി ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്ന് മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. വില നിശ്ചയിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായുള്ള സഹകരണം മുൻനിർത്തിയാണ് അനുമതി തേടിയതെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും…

Read More

വിമാന യാത്രക്കാർക്ക് വമ്പൻ സന്തോഷ വാർത്ത, പണം പോകുമെന്ന ടെൻഷൻ കുറയ്ക്കാം; ടിക്കറ്റ് ബുക്കിംഗിൽ നിർണായക മാറ്റങ്ങൾ   

                      ന്യൂഡൽഹി:വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ തീരുമാനവുമായി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ യാതൊരു അധിക ചാർജും നൽകാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി മുതൽ യാത്രക്കാർക്ക് സാധിക്കും.2026 ഫെബ്രുവരി 24-നാണ് ഇത് സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങൾ പുറത്തിറക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ക്യാൻസലേഷൻ ചാർജ് നൽകാതെ ടിക്കറ്റ് റദ്ദാക്കാം. എന്നാൽ വിമാനം പുറപ്പെടുന്നതിന് നിശ്ചിത ദിവസങ്ങൾക്ക് മുൻപേ (ആഭ്യന്തര സർവീസിന് ഏഴ് ദിവസവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial