‘പടവുകൾ’ പദ്ധതി: 20 വരെ അപേക്ഷിക്കാം.

വിധവകളായ സ്ത്രീകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പടവുകൾ പദ്ധതിയിലേക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം. www.schemes.wcd.kerala.gov.in ലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി / ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം സന്ദർശിക്കുക.

Read More

പി എസ് സി പ്രായപരിധി കൂട്ടി

ഒരുപാട് യുവാക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. PSC പരീക്ഷ എഴുതാനുള്ള പ്രായപരിധി കൂട്ടി സർക്കാർ. ജനറൽ കാറ്റഗറി എഴുതുന്നവർക്ക് 36 എന്നത് 40 വയസാക്കി കൂട്ടി. SC/STക്ക് 45 വയസുവരെയും കൂട്ടിയിട്ടുണ്ട്. വിരമിക്കൽ പ്രായം 60ലേക്ക് ആക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രായ പരിധി കൂട്ടിയത് എന്നാണ് റിപ്പോർട്ട്

Read More

നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കൊച്ചി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടോ എന്ന് അറിയാനും വിവര ശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താമെന്നും കോടതി നിരീക്ഷിച്ചു.

Read More

മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ച് ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവർക്കെതിരെ നടപടിയെടുത്തത് സിവിൽ സപ്ലൈസ് വകുപ്പ്

കൊച്ചി: ദരിദ്രരായ ആളുകൾക്ക് വേണ്ടിയുള്ള മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ച് അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവർക്കെതിരെ നടപടിയെടുത്തത് സിവിൽ സപ്ലൈസ് വകുപ്പ്. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 7142 പേരുടെ മുൻഗണനാ റേഷൻ കാർഡുകൾ ആണ് ജില്ലയിൽ നിന്നും പിടികൂടിയത്. ഇവരുടെ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയായ 2.09 കോടി രൂപ ഈടാക്കി സർക്കാരിലേക്ക് അടവാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 2021 മേയ് മുതൽ 2025 ഡിസംബർ വരെ നടത്തിയ പരിശോധനകളെത്തുടർന്നാണ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. സംഭവത്തിൽ സിൽ മോട്ടിവേഷനൽ സ്പീക്കറും മുൻ പ്രിൻസിപ്പലുമായ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജു (59) ആണ് അറസ്റ്റിലായത്. മുഴക്കുന്ന് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ…

Read More

ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞ് ഏര്യ  സമ്മേളന വേദിയിൽ വനിതാ നേതാവ്

ആലപ്പുഴ: വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടെന്ന് ഏരിയാ സമ്മേളന വേദിയിൽ എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും ശ്രീ മോൾ പറഞ്ഞു. വ്യക്തി താൽപര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ ഞാൻ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവർത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നും ശ്രീമോൾ പറഞ്ഞു. സംഘടനാ വേദിയിൽ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ…

Read More

വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍

പോത്തൻകാേട്: വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍.പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത് 10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ സ്വന്തമായി കല്ലറ പണിതത്.ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകമായിട്ടായിരുന്നു പറമ്പിന്റെ ഒരറ്റത്ത് കല്ലറ നിർമ്മിച്ചത്.ഇടയ്ക്കിടക്ക് കല്ലറയ്ക്ക് സമീപമെത്തി ചുറ്റുപാടുകള്‍ വൃത്തിയാക്കുകയും,കുറച്ചു സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.കാത്തിരിപ്പ് നീണ്ടുപോയത് കൊണ്ടാകാം സ്വയം ജീവൻ വെടിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല മക്കള്‍ക്കും ബന്ധുക്കള്‍ക്കും തന്റെ മരണാനന്തരച്ചടങ്ങുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ,അതിന് ചെലവാകുന്ന…

Read More

മലപ്പുറം പൊന്നാനിയിൽ കാടിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാടിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. നരിപ്പറമ്പിൽ അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയെ ഇടിച്ചു പരിക്കേൽപ്പിച്ചു. ഇളയരാജയുടെ പരിക്ക് ഗുരുതരമായിരുന്നു. അപകടത്തെ തുടർന്ന് സ്ത്രീയെ പൊന്നാനി ബെൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇളയരാജയെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇളയരാജയെ ഇടിച്ച ശേഷം അമിതവേഗതയിൽ പാഞ്ഞ കാർ…

Read More

ലഹരിക്ക് പണം നല്‍കിയില്ല, ഡംബല്‍ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി; യുവാവിന് ഒമ്പത് വര്‍ഷം തടവും പിഴയും

അരൂര്‍: വ്യായാമത്തിനുള്ള ഡംബല്‍ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂര്‍ ആറാം വാര്‍ഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവില്‍ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂണ്‍ ഒന്‍പതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകള്‍ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാള്‍ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്. സംഭവത്തിന്…

Read More

ഇറാനിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാൻ ഇന്ത്യ നിർദേശം നൽകി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷ സാധ്യത ഉയർന്ന സാഹചര്യത്തിൽ, ഇറാനിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാൻ ഇന്ത്യ നിർദേശം നൽകി. ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാനിൽ നിന്ന് പുറപ്പെടണമെന്നാണ് പരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദേശം തീർത്ഥാടകർ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ, വാണിജ്യ ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർ എന്നിവർക്കും ബാധകമാണ് പൗരന്മാർക്ക് ആവശ്യമായ സഹായത്തിന് ഇന്ത്യൻ എംബസി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച ഹെൽപ്പ് ലൈൻ നമ്പറുകൾ ഇപ്രകാരം: +989128109115 +989128109109 +989128109102 +989932179359 ഇറാനും അമേരിക്കയും തമ്മിലുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial