നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജില്‍ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അച്ഛന്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്. ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലിന്റെ മൊഴി. ദേഷ്യത്തില്‍ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ മൊഴിയിലുണ്ട്. അടിമുടി ദുരൂഹമായ കേസിലാണ് ഒടുവില്‍ ഷിജിലില്‍ നിന്ന് തന്നെ നടന്നത് എന്താണെന്നതിന്റെ നടുക്കുന്ന വിശദാംശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വന്നെന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നുമായിരുന്നു കുട്ടിയുടെ മാതാവിന്റെ മൊഴി. എന്നാല്‍ കുഞ്ഞിനെ കൊന്നത്…

Read More

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍

      തിരുവനന്തപുരം : കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി സ്‌ക്വാഡ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് വൈകീട്ട് സംസ്ഥാന പാതയിൽ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും…

Read More

മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമദിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു….

Read More

എംടിയെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; പുതിയ പുസ്തകത്തിനെതിരേ മക്കള്‍

കോഴിക്കോട്: ദീദി ദാമോദരനും എച്ച് മുക്കുട്ടിയും ചേര്‍ന്ന് എഴുതി ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവന്‍ നായരുടെ കുടുംബം. പ്രമീള നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ”പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം ടി വാസുദേവന്‍ നായര്‍ എന്ന ഞങ്ങളുടെ അച്ഛന്‍ മരിച്ച്…

Read More

പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ

     കാട്ടാമ്പള്ളി : കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ തകർത്തു. പെൺകുട്ടി ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പ്രതിയെ പിടികൂടുന്നതും. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിൻ്റെ ചില്ലും ഇയാൾ തകർത്തുകളഞ്ഞു. തമിഴ്നാട്ടിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് പരമശിവം….

Read More

മഞ്ചേശ്വരത്ത് ബസില്‍ കടത്തിയ മുപ്പത് ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി

കാസർകോട്: മഞ്ചേശ്വരത്ത് കെ എസ്.ആർ.ടി.സി ബസില്‍ കടത്തുകയായിരുന്ന മുപ്പത് ലക്ഷം രൂപ കുഴല്‍ പണം പിടികൂടി. പതിവ് വാഹന പരിശോധനയില്‍ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച്‌ തലപ്പാടിയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സിബസില്‍ നിന്നാണ് രേഖകളിലാതെ കടത്തുകയായിരുന്ന മുപ്പത് ലക്ഷം രൂപ കുഴല്‍ പണം പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം, പെരിന്തല്‍മണ്ണ താലൂക്കില്‍ വടക്കാങ്കര വില്ലേജില്‍ മങ്കട വടക്കാങ്കര ദേശത്തു എരുമ്പത് വീട്ടില്‍ ഹംസയെ (56) എക്സൈസ് പിടികൂടി. എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷിജില്‍ കുമാറും സംഘവും…

Read More

നാളെ മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ ശ്രദ്ധിക്കുക, ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വരുന്നു

തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി വരുന്നതിനാല്‍ ഇടപാടുകള്‍ ഇന്ന് തന്നെ പൂർത്തിയാക്കുക. നാളെ, ജനുവരി 24 മുതല്‍ ജനുവരി 27 ചൊവ്വാഴ്ച വരെയാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ജനുവരി 24 നാലാം ശനി, 25 ഞായർ, 26 റിപ്പബ്ലിക് ദിനം എന്നിവ ബാങ്കുകള്‍ക്ക് അവധിയാണ്. ഇതിന് പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കുമാണ്. ഇതാണ് തുടർച്ചയായ അവധി ദിനങ്ങള്‍ക്ക് കാരൻം. തുടർച്ചയായി നാല് ദിവസം അവധി വരുന്നതോടെ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല. എടിഎമ്മുകള്‍ പ്രവർത്തിക്കുമെങ്കിലും…

Read More

കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചതിന് നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ച യുവാവ് പൊലിസ് വാഹനം തകര്‍ത്തതിന് അറസ്റ്റില്‍

വളപട്ടണം : കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച തിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട വാഹനം തകർത്തു. നിരവധി കേസിലെ പ്രതി കൊറ്റാളി ആയൂർവേദ ആശുപത്രിക്ക് സമീപത്തെ എം.പരമ ശിവത്തിനെ (30) വളപട്ടണം ഇൻസ്പെക്ടർ പി.വിജേഷിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 22 ന് രാത്രി 8.10 മണിക്കാണ് സംഭവം. കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതിപോലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട കെ എല്‍.01.ബി.ഡബ്ല്യു.5945 നമ്പർ വാഹനത്തിൻ്റെ പിറക് വശത്തെ…

Read More

ഭര്‍ത്താവിനെ ഒഴിവാക്കണം; ബിരിയാണിയില്‍ 20ഓളം ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കിയശേഷം കൊന്ന് ഭാര്യ

വിജയവാഡ: ആന്ധ്രാപ്രദേശില്‍ മധ്യവയസ്‌കനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകന്‍ ഗോപിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ബിരിയാണിയില്‍ ഇരുപതോളം ഉറക്കഗുളികള്‍ ചേര്‍ത്ത് നല്‍കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ മാധുരി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ചെയ്തു. വിജയവാഡയിലെ ഒരു തീയറ്ററില്‍ ജോലി ചെയ്തുവരികയായിരുന്നു മാധുരി. ഇവിടെവെച്ചാണ് സട്ടനാപ്പള്ളി സ്വദേശിയായ ഗോപിയെ മാധുരി പരിചയപ്പെടുന്നത്. ആദ്യം…

Read More

കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്എച്ഒ ഉള്‍പ്പടെയുള്ളവരെ സസ്പെന്റ് ചെയ്തു. എസ്എച്ച്ഒ ബി ജയന്‍, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി ജനുവരി നാലിനാണ് പാപ്പാല ജങ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, രഞ്ജിത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial