പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
ജനുവരി 24 മുതൽ 26 വരെ നടക്കുന്ന ഭൈരബ് മേളയുമായി ബന്ധപ്പെട്ട് പണം പിരിക്കാനെത്തിയ സംഘവുമായി മുസ്ലിം വ്യാപാരിയായ മുസബ്ബിർ അലി തർക്കത്തിലായതാണ് അക്രമസംഭവങ്ങൾക്ക് തുടക്കം. ഇദ്ദേഹം പണം നൽകാൻവിസമ്മതിച്ചതോടെ തുടങ്ങിയ തർക്കം പിന്നീട് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു.ഫതിക്രോയ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സയ്ദർപാറഷിമുൽത്തല മേഖലയിലാണ് അക്രമംപൊട്ടിപ്പുറപ്പെട്ടത്.കുമാർഘട്ടിൽ മുസ്‌ലിം വീടുകളും കടകളും ഒരു പള്ളിയും തീവ്ര ഹിന്ദുത്വ വാദികൾ തീയിട്ടു നശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രദേശം സംഘർഷഭരിതമായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ഭരണകൂടം പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ…

