Headlines

സൺഷേഡിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീണു; 25-കാരന് ദാരുണാന്ത്യം


വീടിന്റെ സൺഷേഡിൽ നിന്ന് കാൽ തെന്നി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു. തിരൂരങ്ങാടി മൂന്നിയൂർ ആലിൻ ചുവട് പുളിച്ചേരിയിൽ താമസിക്കുന്ന ചെർളയിൽ പറമ്പ് ഇന്ദിരയുടെ മകൻ ഒടാട്ട് രമേശ് (25) ആണ് മരിച്ചത്.

വീടിന്റെ സൺഷേഡിൽ എന്തോ ആവശ്യത്തിനായി കയറിയപ്പോൾ അബദ്ധത്തിൽ കാൽ തെന്നി തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രമേശിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: