Headlines

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാൻ പണം നല്‍കിയില്ല; 27കാരി ജീവനൊടുക്കി

മുസ്തഫനഗർ: പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാൻ ഭർത്താവ് പണം നല്‍കാഞ്ഞതിന്‍റെ പേരില്‍ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.27 വയസുള്ള രാധികയാണ് മരിച്ചത്

ആശിഷ് ശർമയുടെ ഭാര്യയാണ്. ഖേദി സാരായ് ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്.പുതിയ മൊബൈല്‍ വാങ്ങുന്നതിനായി രാധിക ഭർത്താവിനോട് 10,000 രൂപ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആശിഷ് 2,000 രൂപ മാത്രമാണ് നല്‍കിയത്. തൊട്ടു പിന്നാലെ ഇവർ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സൂചന. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള ഒരു മകനുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: