പത്തനംതിട്ട: സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ പഴകുളം തെങ്ങിനാൽ ശ്യാം നിവാസിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്. സ്കൂൾ വിട്ട് വന്ന വിദ്യാർത്ഥിനികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്.
വൈകിട്ട് നാലുമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് ആറാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് മുന്നിലായിരുന്നു ഇയാളുടെ അതിക്രമം. അശ്ലീലം പറയുകയും കുട്ടികൾക്ക് നേരെ വസ്ത്രം മാറ്റി സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയും ചെയ്തു. പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടിയപ്പോൾ പിന്നാലെ ചെന്ന് അസഭ്യം പറയുകയും ചെയ്തു.
കൂടൽ പൊലീസ് കലഞ്ഞൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്
