Headlines

ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത് കൊന്ന് 40 കാരൻ; ഭാര്യയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

ഹൈദരാബാദ്: 60 കാരിയായ ഭാര്യാമാതാവിനെ ബാലത്സംഗം ചെയ്ത് കൊന്ന് 40 കാരനായ യുവാവ്. തെലങ്കാന നാഗർകുർണൂൽ ജില്ലയിലെ കൽവാകുർത്തി മണ്ഡലത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഞായറാഴ്ച ഭാര്യാ മാതാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. മദ്യപാനിയായ പ്രതി ഈ സമയം വീട്ടിലെത്തുകയും വയോധികയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.തുടർന്ന് ഇവിടെവച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ മകളാണ്  തുടർന്ന് പോലീസിൽ പരാതി നൽകിയത്.

ബാലത്സംഗത്തിനിടെ വയോധികയെ പ്രതി ക്രൂരമായി മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന് കൃതമായ കാരണമറിയാനാകൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതി മദ്യലഹരിയിലായിരുന്നപ്പോഴാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: