തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരായ പരാതിയിൽ അന്വേഷണം. സംവിധായകൻ വിനയൻ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർവ്വഹണത്തിൽ അക്കാദമി അക്കാദമി രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി.
വിനയന്റെ ചിത്രമായ പത്തൊൻപതാംനൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയൻ നേരത്തെ രംഗത്തെത്തിയിരുന്നു.അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെരെ ജൂറി അംഗമായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിരുന്നു.
ചലച്ചിത്ര അവാർഡ് വിവാദത്തിൽ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും എഐവൈഎഫും പരാതി നൽകി.വിവാദം ചലച്ചിത്ര അക്കാദമിക്ക് പുറത്തുള്ളവരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.

