ICU-വിന് മുന്നില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരേ ലൈംഗികാതിക്രമം; തിരൂരില്‍ യുവാവ് പിടിയില്‍

തിരൂർ(മലപ്പുറം ): ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ കഴിഞ്ഞദിവസം അർധരാത്രി ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റുചെയ്തു.

ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലില്‍ സുഹൈല്‍ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഭർത്താവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം പിടികൂടിയത്.

തിരൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രതീഷ്കുമാർ, സി.പി.ഒ.മാരായ ധനീഷ്കുമാർ, ബിനു എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: