വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാൽ ലോക്കലിലെ 129 -ാംബൂത്തിൽ എൽഡിഎഫ് സ്ഥാപിച്ച ആനിരാജയുടെ പ്രചരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പച്ചതായി പരാതി. സംഭവത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് എൽഡിഎഫ് അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ട് ബൂത്ത് സെക്രട്ടറി ടി. മൊയ്‌തു പോലീസിൽ പരാതി നൽകി.

