
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.
അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്വീകരിക്കുന്നതിനിടെ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്നാണ് മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിക്കുമ്പോൾ മനഃപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് നേരത്തെ കൃഷ്ണകുമാർ ആരോപിച്ചിരുന്നത്.
കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെയാണ് മൂർച്ചയുള്ള വസ്തു കൊണ്ടതിനെ തുടർന്നാണ് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരിക്കേറ്റത്. തുടർന്ന് കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു

