കൊല്ലം പുനലൂരിൽ തൊഴിലുറപ്പ് തൊഴിലിനിടെ മിന്നലേറ്റ് രണ്ടു സ്ത്രീ തൊഴിലാളികൾ മരിച്ചു. പുനലൂർ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച രാവിലെ 11.30ഓടെ ആയിരുന്നു അപകടം.
ഇടക്കുന്നം ഗോകുലത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ രജനി (54) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ
ഇടക്കുന്നം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ആറംഗസംഘം ജോലി ചെയ്യുന്നതിനിടെയായിരുന്നു ശക്തമായ മിന്നൽ ഉണ്ടായത്. പുരയിടത്തിൽ രണ്ടു ഭാഗത്തായിട്ടായിരുന്നു ഇവർ തൊഴിൽ ചെയ്തിരുന്നത്.

