കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. ഇന്ന് രാവിലെ 7ന് വേ റിങ് റോഡില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ആറ് പ്രവാസികള്‍ മരിച്ചത്.
മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്‌ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിങ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ബീഹാർ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ 2 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

