തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽ നിന്ന് 20 ബോഗികളാണ് വർധിപ്പിച്ചത്. 18 ചെയർകാർ കൊച്ചുകളും രണ്ട് എക്സിക്യുട്ടീവ് ചെയർകാർ കൊച്ചുകളുമാകും. സർവീസ് നാളെ മുതൽ നടത്താനും തീരുമാനമായി. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പുതിയ അപ്‌ഡേറ്റുമായി റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു തരത്തിൽ, ഒരു തരത്തിൽ ഒരു തരത്തിൽ രാജ്യസഭയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേഭാരതിൻ്റെ എക്‌സ്‌പ്രസ്, വന്ദേ നമോ എന്നിവയ്ക്ക് ശേഷം വരുന്ന വേരിയൻ്റാണ് വന്ദേഭാരത് സ്ലീപ്പർ. വേഗത, സുരക്ഷ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ രാജധാനി എക്‌സ്‌പ്രസ് ട്രെയിനുകളേക്കാൾ ഒരു പടി മുന്നിൽ തന്നെയാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എന്നാണ് പ്രഖ്യാപനം.
