Headlines

പത്തനംതിട്ട ലോ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ഭീക്ഷണിയുമായി കോളേജ് കെട്ടിടത്തിന്റെ മുകളിൽ., അനുനയവുമായി മാനേജ്മെന്റ്.

പത്തനംതിട്ട: അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാരോപിച്ച് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർത്ഥി. പത്തനംതിട്ട മൌണ്ട് സിയോൺ ലോ കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അശ്വിൻ കണ്ടെത്തിയ നിരവധി വിദ്യാർത്ഥികളാണ് അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്ന പരാതിയുമായി പ്രതിഷേധം നടത്തുന്നത്. ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ കെട്ടിടത്തിന് മുകളിലും മറ്റ് വിദ്യാർത്ഥികൾ കോളേജിലുമാണ് പ്രതിഷേധം നടത്തുന്നത്.


അതിനിടെ, സംഭവത്തിൽ അനുനയ ശ്രമവുമായി മാനേജ്മെൻ്റ് പ്രതിനിധികൾ രംഗത്തെത്തി. അശ്വിനടക്കം നിരവധി വിദ്യാർത്ഥികൾ ഡിറ്റൻഷൻ നടപടി നേരിട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു. ഡിറ്റൻഷൻ ചെയ്തത് അന്യായമായിട്ടാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും വിദ്യാർത്ഥികളെ കോളേജിലേക്ക് തിരിച്ചു കയറ്റുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രിൻസിപ്പൽ കോളേജിൽ ഈ നിലപാട് തുടരുന്നത് ആശങ്കയുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

അതേസമയം, ഡിറ്റൻഷൻ നടപടി നേരിട്ട എല്ലാവരേയും തിരിച്ചെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരായ നടപടി തിരുത്തണമെന്ന് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഗിഫ്റ്റ് ഉമ്മൻ പറഞ്ഞു. ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിൻസിപ്പൽ പ്രതികരിച്ചു. എന്നാൽ ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയൂ എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നിലവിൽ പ്രതിഷേധം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: