കോഴിക്കോട്: ടിപ്പർ ലോറിയോടിച്ച 17കാരനെ പോലീസ് പിടികൂടി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം. കുട്ടിയെ നാദാപുരം പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയിലും സമാന സംഭവം ഉണ്ടായി. പിക്കപ്പ് വാഹനം ഓടിച്ച 12കാരൻ എംവിഡിയെ കണ്ടതോടെ ഓടി രക്ഷപെടുകയായിരുന്നു. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വാഹനത്തിന്‍റെ താക്കോലുമായാണ് ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് എംവിഡി അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം നികുതി അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. താക്കോൽ ഇല്ലാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് വാഹനം ചേര്‍ത്തല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി
