മൂന്ന് വർഷം മുമ്പ് ഫ്ലാറ്റിൽ നിന്ന് പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ പൊലീസ് പുനരന്വേഷണം; ബന്ധുവായ യുവതി തള്ളിയിട്ടതായി ആരോപണം

കൊച്ചി: മൂന്ന് വർഷം മുമ്പ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ പൊലീസ് പുനരന്വേഷണം തുടങ്ങി. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലെ ഐറിൻ റോയിയുടെ മരണത്തിലാണ് പൊലീസ് മൂന്നു വർഷത്തിന് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ചാലക്കുടി സ്വദേശി റോയ് കൊച്ചി കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് തുടരന്വേഷണം ആരംഭിച്ചത്. ഐറിന്റെ മരണത്തിൽ ബന്ധുവായ യുവതിക്ക് പങ്കുണ്ടെന്നാണ് റോയ് ആരോപിക്കുന്നത്.

2021 ഓഗസ്റ്റിലാണ് ഐറിൻ റോയി ഫ്ലാറ്റിലെ പത്താം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. ഐറിൻ ഫ്ലാറ്റിൽ നിന്ന് നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. ഫ്ലാറ്റിൻറെ പത്താം നിലയിലെ ടെറസിൽ സഹോദരനൊപ്പം നടക്കുന്നതിനിടെ കാൽ വഴുതി വീണെന്നായിരുന്നു നിഗമനം. എന്നാൽ തൻറെ ബന്ധുവായ പെൺകുട്ടിയുമായുണ്ടായ തർക്കത്തിനിടെ മകളെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിലാണ് റോയ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

ഐറിൻറെ മരണ ശേഷം ആരോപണവിധേയയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും ഉയർന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും പെൺകുട്ടി വളരെ പെട്ടന്ന് വിദേശത്തേക്ക് പോയെന്നും റോയ് ആരോപിക്കുന്നു. കൊച്ചി കമ്മീഷണർക്കാണ് റോയ് പരാതി നൽകിയത്. പുനരന്വേഷണം തുടങ്ങിയ കൊച്ചി പൊലീസ് വിദേശത്തുള്ള ആരോപണ വിധേയയായ പെൺകുട്ടിയുടെ മൊഴിയെടുത്തു. വിദേശത്ത് നിന്നും പെൺകുട്ടിയെ ഇതുവരെ വിളിച്ചു വരുത്തിയിട്ടില്ല. റോയി ഉന്നയിച്ച എല്ലാം ആരോപണങ്ങളും വിശദമായി അന്വേഷിച്ച് ഉടൻ കുറ്റപത്രം നൽകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: