Headlines

മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ചു




മലപ്പുറം : മലപ്പുറം സ്വദേശിയായ മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ ലോറിയില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍.

മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പില്‍ പൂളാങ്കുണ്ടില്‍ തരകന്‍ പരേതനായ അബ്ദുല്‍കരീം-റംലത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് സദഖത്തുല്ല വഹാബി(32), മകന്‍ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ(രണ്ടര) എന്നിവരാണ് ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കാവനൂര്‍ ഇരുവേറ്റിയില്‍ മദ്‌റസ അധ്യാപകനായ സദഖത്തുള്ള കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാര്‍ ക്രെയിനുപയോഗിച്ചാണ് പുറത്തെടുത്തത്.

കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗമായ എസ്‌വൈഎഫ് മലപ്പുറം ജില്ലാസമിതി അംഗവും ഐകെഎസ്എസ് മഞ്ചേരി മേഖലാ കണ്‍വീനറുമാണ്. സഹോദരങ്ങള്‍:ഹിദായത്തുല്ല, കിഫായത്തുല്ല, ഇനായത്തുല്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: