കണ്ണൂർ: ശ്രീകണ്ഠാപുരത്ത് സ്കൂട്ടറിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിക്കവേ ഒരാൾ പിടിയിലായി. ഓടത്തുപാലം കാവിന്‍മൂലയിലെ കോഴിപ്പറമ്പന്‍ വീട്ടില്‍ ടി.കെ. ഉബൈദ് (32 ) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി എക്‌സൈസ് സംഘത്തെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു. കൂട്ടാളിക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
360 മില്ലിഗ്രാം എം.ഡി.എം.എയാണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീകണ്ഠപുരം സി.എച്ച് നഗറിലെ മീത്തലകത്ത് വീട്ടില്‍ റാഷിദി (32)നെതിരെയും പോലീസ് കേസെടുത്തു. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ അസി. ഇന്‍സ്‌പെക്ടര്‍ കെ.പി. വിജയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങളായി അരിമ്പ്ര ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്
