തിരുവനന്തപുരം: തലസ്ഥാനത്ത് ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കൊറ്റാമം സ്വദേശി സൗമ്യയെയാണ് വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന സൗമ്യയെ കണ്ട ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പാറശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
