ന്യൂഡൽഹി: വീണ്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനം. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകൾ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. ജമ്മുവിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും ബ്ലാക്ക്ഔട്ടാണ്.
