ജുബൈൽ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തമിഴ്നാട്, കൂടല്ലൂർ സ്വദേശി അമ്മൻകോവിൽ സ്ട്രീറ്റിൽ രാജമുരുകൻ പക്കിരിസ്വാമിയാണ്(40) മരിച്ചത്. വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മരണം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പിതാവ്: പക്കിരിസ്വാമി, മാതാവ്: മീര. ശകുന്തളാ ദേവിയാണ് ഭാര്യ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
