കാസർകോട്: കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവം യുവാവിനെ തള്ളിയിട്ടതെന്ന് പരാതി. കേസിൽ ഒരാൾ കസ്റ്റഡിയിൽ. കെട്ടിട ഉടമ വെള്ളിക്കോത്ത് പെരളം സ്വദേശി റോയി ജോസഫാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ചികിത്സക്കിടെ മരിച്ചത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നിർമാണ കരാർ എടുത്തിരുന്ന നരേന്ദ്രൻ മുകളിൽ നിന്ന് ചവിട്ടി തള്ളിയിട്ടതാണ് എന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് ആണ് നരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്.
