Headlines

സീരിയലുകളിൽ ഭൂരിഭാഗവും അന്യഭാഷാപരമ്പരകളുടെ അനുവർത്തനങ്ങൾ; മൗലികമായ സൃഷ്‌ടികൾ വിരളം

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട മലയാള പരമ്പരകളെ വിമർശിച്ച് പുരസ്ക‌ാര നിർണയ ജൂറി. ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾക്ക് ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. കഥാവിഭാഗത്തിൽ 13 ടെലിസീരിയലുകൾ, 34 ടെലിഫിലിമുകൾ, 10 കുട്ടികളുടെ ഹ്രസ്വചിത്രങ്ങൾ, 18 വിനോദപരിപാടികൾ, 6 കോമഡി പ്രോഗ്രാമുകൾ എന്നിങ്ങനെ 81 എൻട്രികളാണ് സമർപ്പിക്കപ്പെട്ടിരുന്നത്.

ആവർത്തിച്ചു പഴകിയ പ്രമേയങ്ങളാണ് ഭൂരിഭാഗവും സീരിയലുകളും കൈകാര്യം ചെയ്തത്. സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്ന പ്രവണത അതേപടി തുടരുന്നു. സീരിയലുകൾ കാലിക പ്രസക്തമായ മാറ്റങ്ങൾ പ്രമേയത്തിലും ഉള്ളടക്കത്തിലും കൊണ്ടുവരേണ്ടതുണ്ട്. സീരിയലുകളിൽ ഭൂരിഭാഗവും അന്യഭാഷാപരമ്പരകളുടെ അനുവർത്തനങ്ങളായിരുന്നു. മൗലികമായ സൃഷ്‌ടികൾ വിരളമാണെന്നും ജൂറി ചൂണ്ടിക്കാട്ടി.

സാങ്കേതിക വിഭാഗത്തിലും സീരിയലുകൾ പൊതുവെ നിലവാരം പുലർത്തിയില്ലെന്ന് ജൂറി വിലയിരുത്തി. സ്റ്റോക് മ്യൂസിക് ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കി മൗലികമായ പശ്ചാത്തല സംഗീതം ഉപയോഗിക്കേണ്ടതാണ്. ഹാസ്യപരിപാടികൾ പൊതുവെ അരോചകമായിരുന്നു. കുട്ടികൾ അഭിനയിച്ചതുകൊണ്ടുമാത്രം കുട്ടികളുടെ ഹ്രസ്വചിത്രമാവുന്നില്ല. ഈ വിഭാഗത്തിലെ ചിത്രങ്ങളിൽ പലതും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ലെന്നും ജൂറി വ്യക്തമാക്കി.

കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ നിയമാവലി കാലോചിതമായി പരിഷ്‌കരിക്കുന്നതിന് ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി അടിയന്തരമായി ഒരു സമിതി രൂപീകരിക്കേണ്ടതാണെന്നും ജൂറി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: