വിസ തട്ടിപ്പ് കേസ്‌; നിർമാതാവ് ജോബി ജോർജിന് 4 വർഷം തടവും പിഴയും





മൂവാറ്റുപുഴ; യുകെയില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷയും 66.5 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവിന്റെയും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളുടെയും പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. യുകെയില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് പ്രതി പരാതിക്കാരെ പറ്റിക്കുകയായിരുന്നു.പിഎംഎല്‍എ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തുടക്കം മുതല്‍ തന്നെ പരാതിക്കാരെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി ജോര്‍ജ് പ്രവര്‍ത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: