കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്

മണ്ഡലങ്ങളും സ്ഥാനാർഥികളും

ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്

ധർമടം – അബ്ദുള്‍ റഷീദ്

തലശേരി – കെ.പി. സാജു

പേരാവൂർ – അഡ്വ. സണ്ണി ജോസഫ്

മാനന്തവാടി – ഉഷാ വിജയൻ

സുല്‍ത്താൻ ബത്തേരി – എല്‍.സി. ബാലകൃഷ്ണൻ

കല്‍പ്പറ്റ – അഡ്വ. ടി. സിദ്ദിഖ്

നാദാപുരം – കെ.എം. അഭിജിത്ത്

കൊയിലാണ്ടി – അഡ്വ. കെ. പ്രവീണ്‍ കുമാർ

ബാലുശേരി – വി.ടി. സൂരജ്

എലത്തൂർ – വിദ്യാ ബാലകൃഷ്ണൻ

കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്

നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്

വണ്ടൂർ – എ.പി. അനില്‍ കുമാർ

തവനൂർ – വി.എസ്. ജയ്

പൊന്നാനി – നൗഷാദ് എ.ഐ.

തൃത്താല -വി.ടി. ബല്‍റാം

കോങ്ങാട് – കെ.എ. തുളസി

മലമ്പുഴ – എ. സുരേഷ്

പാലക്കാട് – രമേശ് പിഷാരടി

തരൂർ – കെ.സി. സുബ്രഹ്മണ്യൻ

ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ

നെന്മാറ – ടി. തങ്കപ്പൻ

ആലത്തൂർ – കെ.എൻ. ഫെബിൻ

മണലൂർ – ടി.എൻ. പ്രതാപൻ

ഒല്ലൂർ – അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്

തൃശൂർ – രാജൻ ജെ. പല്ലൻ

നാട്ടിക – അഡ്വ. സുനില്‍ ലാലൂർ

കയ്പമംഗലം – ടി.എം. നാസർ

പുതുക്കാട് – കെ.എം. ബാബു രാജ്

ചാലക്കുടി – സനീഷ് കുമാർ ജോസഫ്

കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്

അങ്കമാലി – റോജി എം. ജോണ്‍

ആലുവ – അൻവർ സാദത്ത്

പറവൂർ – വി.ഡി. സതീശൻ

എറണാകുളം – ടി.ജെ. വിനോദ്

തൃക്കാക്കര – ഉമാ തോമസ്

കുന്നത്തുനാട് – വി.പി. സജീന്ദ്രൻ

മൂവാറ്റുപുഴ – ഡോ. മാത്യു കുഴല്‍നാടൻ

വൈക്കം – കെ. ബിനിമോൻ

കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി – ചാണ്ടി ഉമ്മൻ

അരൂർ – ഷാനിമോള്‍ ഉസ്മാൻ

ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്

ഹരിപ്പാട് – രമേശ് ചെന്നിത്തല

മാവേലിക്കര – അഡ്വ. മുത്താര രാജ്

കരുനാഗപ്പള്ളി – സി.ആർ. മഹേഷ്

കൊട്ടാരക്കര – അഡ്വ. പി. അയിഷാ പോറ്റി

പത്തനാപുരം – ജ്യോതികുമാർ ചാമക്കാല

കുണ്ടറ – പി.സി. വിഷ്ണുനാഥ്

കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ

ചാത്തന്നൂർ – സൂരജ് രവി

ചിറയിൻകീഴ്- രമ്യാ ഹരിദാസ്

വട്ടിയൂർക്കാവ് – കെ. മുരളീധരൻ

കോവളം – എം. വിൻസെൻ്റ്

കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ ഒരു മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാർഥികളില്‍ തീരുമാനമായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: