Headlines

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകനെ തല്ലി ഡി.സി.സി പ്രസിഡന്റ്





കുമിളിയിൽ നടന്ന് യു.ഡി.എഫ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ കൂടെ സെൽഫിയെടുക്കാൻ ശ്രമിച്ച ഭിന്നശേഷികാരനായ പാർട്ടി പ്രവർത്തകനെ ഡി.സി.സി പ്രസിഡന്റ് മർദിച്ചു. യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. പരുപാടിയിൽ തിക്കും തിരക്കുമുണ്ടായിരുന്നു. നിരവധി പ്രവർത്തകർ വേദിയിൽ തള്ളികയറാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ സെൽഫിയെടുക്കാൻ വന്ന ഭിന്നശേഷികാരനായ പ്രവർത്തകനെ ഡി.സി.സി പ്രസിഡൻ്റ് സി.പി. മാത്യു അദ്ദേഹത്തെ മർദിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഇതിനിടെ, മർദനം കണ്ട പ്രദേശിക പ്രവർത്തകർ ഇതിനെതിരെ പ്രതികരിച്ചു. എന്നാൽ, പ്രദേശിക പ്രവർത്തകനെതിരെയും ഡി.സി.സി പ്രസിഡൻ്റ് ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു. പിന്നീട് ടെലവിഷൻ ചാനലുകളുടെ കാമറകൾ ശ്രദ്ധയിൽപ്പെട്ടത്തോടെ പ്രവർത്തകനോട് സമാധാനത്തോടെ പെരുമാറുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: