കണ്ണൂര്‍: ചെറുപുഴയിലൊരു വ്യത്യസ്ത മോഷണം. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സ് മോഷ്ടിച്ച കള്ളന്‍ പണമെടുത്ത ശേഷം പഴ്സ് തിരിച്ചുനല്‍കി. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളന്‍ കൊണ്ടുപോയെങ്കിലും എടിഎം, പാന്‍, ആധാര്‍ എന്നിവ ഉള്‍പ്പെട്ട പഴ്സ് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചു.
തൊഴിലാളി രാജീവനാണ് പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെ ബസിൽ വെച്ച് പഴ്സ് നഷ്ടപ്പെട്ടത്. ബസിൽ തിരഞ്ഞെങ്കിലും പഴ്സ് ലഭിക്കാതിരുന്നതോടെ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. മൂന്നു എടിഎം കാർഡും പാൻ, ആധാർ കാർഡുകളും ചികിത്സ രേഖയുമാണ് പഴ്സിലുണ്ടായിരുന്നത്.
പയ്യന്നൂരിലാണ് മോഷണംനടന്നതെങ്കിലും 25 കിലോ മീറ്റർഅകലെ ചെറുപുഴയിലെത്തിയാണ്കള്ളൻ പഴ്സ് പോസ്റ്റ്ബോക്സിലിട്ടത്. പഴ്സ് ലഭിച്ചപോസ്റ്റ്മാൻ പോസ്റ്റ്മാസ്റ്ററെഏൽപ്പിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നുംബന്ധപ്പെട്ടെങ്കിലും ജോലിത്തിരക്കായതിനാൽ തിങ്കളാഴ്ചവന്നു പഴ്സ് കൈപ്പറ്റാം എന്നാണ് രാജീവൻ അറിയിച്ചത്.


