തിരുവനന്തപുരം:തലസ്ഥാനത്തെ പല സുരക്ഷാ ക്യാമറകളും പ്രവർത്തന രഹിതം. 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. സ്മാര്ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്ത് പലയിടങ്ങളിലായി സ്ഥാപിച്ച ക്യാമറകളാണ് ഇത്തരത്തിൽ പ്രവർത്തനരഹിതമായത്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകളും പ്രവർത്തിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് ആവർത്തിച്ച് കത്ത് നൽകിയെങ്കിലും സ്മാര്ട്ട് സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയോ പരിഹാരമോ ഉണ്ടാകുന്നില്ല. കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പോലീസും വെട്ടിലായിരിക്കുകയാണ്. അതേസമയം, സ്മാര്ട്ട് സിറ്റി കരാറുകാർക്ക് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. എംഎസ്പി എന്ന കമ്പനിക്ക് പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു


