പാലക്കാട്: നിരോധിത രാസലഹരി മെത്താഫിറ്റമിനുമായി പാലക്കാട് ഒരാൾ പോലീസ് പിടിയിൽ. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ ചങ്കരംചാത്ത് വീട്ടിൽ സുഭാഷാണ് അറസ്റ്റിലായത്. വാഹന പരിശോധനയിലാണ് സുഭാഷ് പിടിയിലായത്.
ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇയാളിൽ നിന്ന് 33.8 ഗ്രാം മെത്താഫിറ്റമിനും ലഹരി കടത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


