ഈരാറ്റുപേട്ട: മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെ മേലുകാവ് സിഎംഎസ് സ്കൂളിന് സമീപമാണ് കാര്‍ തീപിടിച്ച് കത്തിനശിച്ചത്.
കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്. കത്തീഡ്രൽ പള്ളിയിൽ വന്നതിന് ശേഷം തിരിച്ചു മുട്ടത്തേക്ക് പോവുകയായിരു 5 പേർ വാഹനത്തിൽ ഉണ്ടായിരുന്നു.
ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.
