കല്‍പ്പറ്റ: ഡ്രൈഡേയിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റുവന്ന ആളെ 20 ലിറ്റർ വിദേശമദ്യവുമായി എക്‌സൈസ് സംഘം പൊക്കി. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിലാണ് സംഭവം. പടിഞ്ഞാറത്തറ കൂനംകാലായില്‍ വീട്ടില്‍ കെ.ആര്‍. മനു (52) ആണ് അറസ്റ്റിലായത്.
ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഡ്രൈഡേകളില്‍ ഇയാള്‍ സ്ഥിരമായി മദ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം മേഖലയില്‍ നിരീക്ഷണം നടത്തിയത്. ജില്ല എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റിവ് ഓഫീസര്‍ എം.ബി. ബി ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, കെ.എ. ഉണ്ണികൃഷ്ണന്‍, വി.ബി. നിഷാദ്, എം. സുരേഷ് എന്നിവരാണ് മനുവിനെ പിടികൂടിയത്. ഇയാള്‍ റിമാന്റിലാണ്


