Headlines

എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ചു പിടിച്ചു ആറ് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് :എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ച ആറ് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി. ആറു പേരുടെ ലൈസൻസ് കോഴിക്കോട് എംവിഡി സസ്പെൻഡ് ചെയ്തു. അമിത വേഗത,ഹെൽമറ്റ് ധരിക്കാതിരിക്കൽ, കൂടുതൽ യാത്രക്കാർ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയ ശേഷം വണ്ടി നമ്പർ ക്യാമറയിൽ പതിയാതിരിക്കാൻ കൈ കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു. 16 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമലംഘനം നടത്തി നമ്പർ പ്ലേറ്റ് മറച്ചവർക്കെതിരെയാണ് നടപടിയെടുത്തത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: