അവസാന ശ്വാസത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! ചിത്രം എഐ നിർമിതം
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നൊരു ചിത്രമുണ്ട്. മധ്യപ്രദേശ് ബോട്ടപകടത്തിന്‍റേതെന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. “മരണത്തിലും കുഞ്ഞിനെ മാറോട് ചേർത്ത് പൊങ്ങിക്കിടക്കുന്ന ഒരമ്മ” കാണുന്നവരുടെ നെഞ്ചുലയ്ക്കുന്ന ചിത്രമാണിത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ സത്യാവസ്ഥ മറ്റൊന്നാണ്. സംഭവം നടന്നതാണെങ്കിലും ചിത്രം എഐ നിർമിതമാണെന്നാണ് ജവൽപൂർ കലക്റ്റർ അറിയിക്കുന്നത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച എഐ ചിത്രമാണിത്. അപകടത്തിൽ പെട്ട്…

