Headlines

കാറും ബൈക്കും കൂട്ടിയിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം

കോട്ടയം: ബൈക്കിൽ കാറിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം നീറികാട് സ്വദേശി ജിതിൻ ആണ് മരിച്ചത്. കോട്ടയം അമയന്നൂരിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ജിതിൻ.

ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും സലൂണിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ജിബിൻ ചികിത്സയിൽ കഴിയുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: