ചങ്ങരംകുളം: ചങ്ങരംകുളം ഒതളൂരിൽ 15 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.ഉപ്പത്തിൽ വീട്ടിൽ പവദാസ് – റീന ദമ്പതികളുടെ മകൾ നിവേദ്യ (15)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിനകത്ത് കയർ കഴുത്തിൽ കുരുങ്ങിയനിലയിലായിരുന്നു കിടന്നിരുന്നത്.ഉടൻ തന്നെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളത്തെ സ്വകാര്യ വിദ്യാലയത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുകയാണ് നിവേദ്യ. പരീക്ഷയിൽ പരാജയപ്പെടും എന്ന പേടിയാണ് ആത്മഹത്യക്ക് കാരണം ‘ചങ്ങരംകുളം പോലീസ് മേൽ നടപടികൾ ആരംഭിച്ചു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.

