Headlines

മകനും ബന്ധുവിനുമൊപ്പം മീൻ പിടിക്കാനെത്തിയ  50 കാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ 50 കാരൻ മുങ്ങി മരിച്ചു. മകനും ബന്ധുവിനുമൊപ്പം മീന്‍പിടിക്കാനെത്തിയ ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കല്‍ 50 കാരനായ മുരുകന്‍ ആണ് മരിച്ചത്. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്. മകനും ബന്ധുവിനുമൊപ്പം വല വീശി മീന്‍ പിടിക്കാനെത്തിയ മുരുകൻ ആഴമേറിയ സ്ഥലത്ത് അപകടത്തിൽ പെടുകയായിരുന്നു.

ആഴമേറിയ പരിചയമില്ലാത്ത സ്ഥലത്ത് ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുരുകനും കുടുംബവും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ പുഴയില്‍ ഇറങ്ങി മുരുകന്റെ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കല്‍ 50 കാരനായ മുരുകന്‍ ആണ് മരിച്ചത്. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്. മകനും ബന്ധുവിനുമൊപ്പം വല വീശി മീന്‍ പിടിക്കാനെത്തിയ മുരുകൻ ആഴമേറിയ സ്ഥലത്ത് അപകടത്തിൽ പെടുകയായിരുന്നു.

ആഴമേറിയ പരിചയമില്ലാത്ത സ്ഥലത്ത് ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുരുകനും കുടുംബവും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ പുഴയില്‍ ഇറങ്ങി മുരുകന്റെ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: