കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന് വിളിക്കുന്ന ജോസഫ് ആണ് അറസ്റ്റിലായത്. വെസ്റ്റ് പൊലീസാനു ഇയാളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് പ്രതി അകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എഴുപത്തിമൂന്നുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

