കൊല്ലത്ത് ഗുണ്ടകൾക്ക് കൂടിച്ചേരാൻ ഓഫീസ് തുറക്കാൻ നീക്കം; പിന്നാലെ കേസ്

കൊല്ലം: നഗരത്തില്‍ ഗുണ്ടകൾക്ക് താവളമൊരുക്കുന്നു. ഗുണ്ടകൾക്ക് കൂടിച്ചേരാൻ ഓഫീസ് തുറക്കാൻ നീക്കം. ഗുണ്ടാ അസോസിയേഷനാണ് ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ഒരുസംഘം ഗുണ്ടകള്‍ കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ട് യോഗം ചേർന്നു.ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായാണ് ഗുണ്ടകള്‍ യോഗം ചേര്‍ന്നത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്. 

ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ദൃശ്യങ്ങളിലുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഭവത്തിൽ ആറുപേര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു. വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ മെമ്പർമാരക്കാനായിരുന്നു സംഘടനയുടെ ലക്ഷ്യം. ഗ്യാങ്ങുകൾ ചേരിതിരിഞ്ഞ് അക്രമിക്കുന്നതിനെതിരെ ഒരു പ്ലാറ്റ്ഫോമും ഇവർ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: