കൊല്ലത്ത് ഗുണ്ടകൾക്ക് കൂടിച്ചേരാൻ ഓഫീസ് തുറക്കാൻ നീക്കം; പിന്നാലെ കേസ്
കൊല്ലം: നഗരത്തില്‍ ഗുണ്ടകൾക്ക് താവളമൊരുക്കുന്നു. ഗുണ്ടകൾക്ക് കൂടിച്ചേരാൻ ഓഫീസ് തുറക്കാൻ നീക്കം. ഗുണ്ടാ അസോസിയേഷനാണ് ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ഒരുസംഘം ഗുണ്ടകള്‍ കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ട് യോഗം ചേർന്നു.ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായാണ് ഗുണ്ടകള്‍ യോഗം ചേര്‍ന്നത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ദൃശ്യങ്ങളിലുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഭവത്തിൽ ആറുപേര്‍ക്കെതിരെ…

