വട്ടപ്പാറ : മരുതൂരിൽ നടന്ന വാഹന അപകടത്തിൽ സിപിഐ നേതാവിന് ദാരുണാന്ത്യം.കൊഞ്ചിറ പാർവ്വതി വിലാസത്തിൽ വാഴപ്പണയിൽ ബി ഡി ശ്രീകുമാർ (60) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വട്ടപ്പാറ മരുതൂരിൽ ശ്രീകുമാർ സഞ്ചരിച്ച ബൈക്കിൽ ചക്ക കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശ്രീകുമാർ മരണപ്പെട്ടു.സിപിഐ കൊഞ്ചിറ ബ്രാഞ്ച് സെക്രട്ടറി, വെമ്പായം ലോക്കൽ കമ്മിറ്റിയംഗം, കൊഞ്ചിറ ക്ഷീരോൽപാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, കെ റ്റി എ സി , സെക്രട്ടറി, കൊഞ്ചിറ മുടിപ്പുര ദേവീക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ രശ്മി, മക്കൾ : അഭിജിത്,പാർവ്വതി, മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിക്കും.
