തൃശ്ശൂർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ കുന്നംകുളത്ത് അഞ്ഞൂരിൽ യുവാവ് മരിച്ചു. അഞ്ഞൂർ സ്വദേശി സ്വദേശി (29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

