തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; ബസ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ ദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: