കൊല്ലം ചാത്തന്നൂരിലെ ട്രോറിയല്‍ മെറ്റല്‍സ് പെയിന്റ് ഷോറൂമില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്.
രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പിൻഭാഗത്തുനിന്നും വലിയ ശബ്ദത്തോടെ പടർന്ന തീ നിമിഷങ്ങള്‍ക്കകം ഷോറൂമിലേക്ക് പടരുകയായിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാരൻ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. വിവരമറിഞ്ഞെത്തിയ കടപ്പാക്കട, ചാമക്കട, പരവൂർ, കല്ലമ്ബലം തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പത്തോളം ഫയർ ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കടയോട് ചേർന്നുണ്ടായിരുന്ന കിളിക്കൂട്ടിലെ പക്ഷികള്‍ തീപിടിത്തത്തില്‍ വെന്തുചത്തു. ഏകദേശം 75 ലക്ഷം രൂപയുടെ വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.


