മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുഞ്ഞോത്ത് പന്നിയോടൻ വീട്ടിൽ ഷഫീഖ് (27) ആണ് അറസ്റ്റിലായത്. വർഷങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കുകയും ചെയ്തു എന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. തൊണ്ടർനാട് പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ എസ്എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ 2020 മുതൽ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. ഷഫീഖ് ഇതിനു മുൻപ് കഞ്ചാവ് കേസിലും ഉൾപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നൗഷാദ്, സിവിൽ പൊലീസ് ഓഫീസർ ഷിന്റോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

