തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റിലായ ഇരുപത്തൊൻപതുകാരൻ രണ്ടു മാസത്തിനിടയിൽ ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിച്ചത് അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ. നെടുമങ്ങാട് അരശുപറമ്പ് തച്ചേരിക്കോണത്ത് വീട്ടിൽ ജിബിനാണ് ക്ഷേത്രങ്ങളിൽ നിന്നും നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ചതിന് പിടിയിലായത്. ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിലാണ് ഇയാൾ രണ്ടുമാസത്തിനിടെ മോഷണം നടത്തിയത്.
അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് അയാളെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ച് പൊലീസ് പിടികൂടിയത്.നെടുമങ്ങാട് പുത്തൻപാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടർ മോഷ്ടിച്ച് വ്യാജ നമ്പർ പതിച്ചാണ് ഇയാൾ അടുത്ത മോഷണത്തിന് തയ്യാറായത്. ഇയാളുടെ കൂട്ടാളികളെകുറിച്ചുള്ള അന്വേഷണം ഷാഡോ പൊലീസ് ഊർജിതമാക്കിയിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.
ജൂലൈ ഏഴിന് കൊഞ്ചിറ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽനിന്ന് രണ്ട് ലക്ഷം രൂപയുടെ നിലവിളക്കുകൾ, പൂജാപാത്രങ്ങൾ, സ്വർണാഭരണങ്ങൾ, അടുത്തദിവസം പെരുംകൂർ തമ്പുരാൻ ക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം നിലവിളക്കുകൾ, ജൂൺ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തിൽനിന്ന് അമ്പതോളം നിലവിളക്കുകളും പൂജാപാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ എന്നിവ ഇയാൾ മോഷ്ടിച്ചു. വെമ്പായം ഊരൂട്ടമ്പലം തമ്പുരാൻ ദേവീ ക്ഷേത്രത്തിൽനിന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന പൂജാ പാത്രങ്ങളും നിലവിളക്കുകളും തട്ടു വിളക്കുകളും കവർന്നു. നെടുമങ്ങാട് പൂവത്തൂർ മണ്ടക്കാട് അമ്മൻദേവീ ക്ഷേത്രത്തിൽനിന്ന് വിളക്കുകളും വിതുര മഹാദേവർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ചുള്ള പണാപഹരണം, നഗരൂർ ആലംകോട് പാറമുക്ക് ക്ഷേത്രത്തിൽനിന്ന് വിളക്കുകളും പാത്രങ്ങളും മോഷണം ചെയ്തതുൾപ്പെടെ 15 ഓളം കേസുകൾ പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണൻ, നെടുമങ്ങാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അരുൺ എന്നിവരുടെ നിർദേശ പ്രകാരം ജില്ലയിലെ ക്ഷേത്ര മോഷണ കേസുകളിലെ പ്രതികളെ പിടികൂടുന്നതിനായി രൂപവത്കരിച്ച സംഘത്തിലെ അംഗങ്ങളായ വട്ടപ്പാറ പൊലീസ് ഇൻസ്‌പെക്ടർ, ശ്രീജിത്, സബ് ഇൻസപെക്ടർ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ റെജി, ജയകുമാർ, തിരുവന്തപുരം റൂറൽ ഷാഡോ ടീമിലെ സബ് ഇൻസപെക്ടർമാരായ ഷിബു, സജു, സിവിൽ പൊലീസ് ഓഫിസർമാരായ ഉമേഷ് ബാബു, സതികുമാർ, അനൂപ്, ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

