നവോദയ കോബാർ ഏരിയ എക്സിക്യൂട്ടീവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും തിരുവനന്തപുരം കാര്യവട്ടത്ത് താമസക്കാരനുമായ സാജിം അബൂബക്കർ കുഞ്ഞു (51 വയസ്സ്) പെട്ടെന്നുണ്ടായ അസുഖത്തെതുടർന്ന് കോബാർ അൽമന ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. ഭാര്യ ഷക്കീല, മകൾ സൈന (IISD പ്ലസ് 1 വിദ്യാർത്ഥിനി)
തിരുവനന്തപുരം വെമ്പായം മുക്കം പാലമൂട് മേലേ കടയിൽ പരേതനായ അബൂബക്കറിന്റെയും ഉമ്മുകൊൽസുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് സാജിം. സഹോദരി സീന.
കഴിഞ്ഞ 25 വർഷത്തിലധികമായി കോബാറിൽ താമസിക്കുന്നു ഇപ്പോൾ സ്രാക്കോ കമ്പനിയിൽ ആർക്കിടെക്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
സാജിം അബൂബക്കറിൻ്റെ ആകസ്മികമായ വേർപാടിൽ നവോദയ സാംസ്കാരിക വേദി കേന്ദ്ര കമ്മറ്റി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

