ആലപ്പുഴ: ആലപ്പുഴ പഴവീട്ടില്‍ ഗെയ്റ്റ് തലയില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം സ്വദേശികളായ അഖില്‍ അശ്വതി ദമ്പതികളുടെ മകന്‍ റിഥവാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ അത് മറിഞ്ഞ് കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഥവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ഇടയില്‍ ജീവന്‍ രക്ഷിക്കാനായില്ല.


