Headlines

നിർത്തിയിട്ട ലോറി ഉരുണ്ടിറങ്ങി; ഉടമയെ ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി ഉടമ മരണപ്പെട്ടു




       
നിലമ്പൂർ: എടക്കരയിൽ നിർത്തിയിട്ട മിനി ലോറി ഉരുണ്ടുവന്ന് ദേഹത്ത് കയറി ഉടമയ്ക്ക് ദാരുണാന്ത്യം. തോണിക്കൈ സ്വദേശി ഷിജു (48) ആണ് മരിച്ചത്. വീടിന് സമീപത്തെ ചെറിയ ഇറക്കമുള്ള വഴിയിൽ ലോറി നിർത്തിയിട്ട ശേഷം അതിൽ നിന്നും സാധനങ്ങൾ എടുത്ത് നടന്നുപോവുകയായിരുന്നു ഷിജു. ഈ സമയത്ത് വാഹനം അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഉരുണ്ടുവന്ന് ഷിജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

റോഡിലേക്ക് വീണ ഷിജുവിന്റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. സ്വന്തം വാഹനത്തിന് മുന്നിൽ വെച്ച് തന്നെയാണ് ഉടമയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്.

അപകടം നടന്ന സമയത്ത് ഷിജു മാത്രമാണ് വാഹനത്തിനടുത്ത് ഉണ്ടായിരുന്നത്. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: